Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാല സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയില്ല. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ തീരം തൊട്ട് ദുര്‍ബലമായതിന് ശേഷം കേരളത്തില്‍ കാലവര്‍ഷം മെച്ചപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വിദ്ഗദരുടെ വിലയിരുത്തല്‍.