Monday, April 29, 2024
Local NewsNews

എരുമേലി സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

എരുമേലി : കുട്ടികളില്‍ പഠനത്തോടൊപ്പം പഠന – ഇതര പരിപാടികളും മെച്ചപ്പെടുത്തി കുട്ടികളില്‍ ശാസ്ത്രീയാഭിരുചി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, കുട്ടികളുടെ വിവിധ കലാപരിപാടികളും എരുമേലി സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ നടന്നു. രാവിലെ 10.30 നു നടന്ന പൊതുസമ്മേളനത്തില്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ. ബാബു ടി.ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. സി. അലീസിയ എഫ്. സി. സി അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന്‍ എഫ്. സി. സി. ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ദീപിക കാഞ്ഞിരപ്പള്ളി ഏരിയ മാനേജര്‍ ശ്രീ. സിജു ജോര്‍ജ്, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ പ്രശാന്ത് തോമസ്എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് തല സ്‌കോളര്‍ഷിപ്പ് നേടിയ കുമാരി. അദ്രിക എസ്. നായര്‍, കുമാരി. എല്‍ഗ മരിയ പ്രശാന്ത്, കുമാരി. നിയ രഞ്ജിത്, മാസ്റ്റര്‍ അശ്വന്ത് രാജ് എന്നിവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.തുടര്‍ന്ന് ശ്രീ ബാബു ടി ജോണ്‍ സാര്‍ കുട്ടികള്‍ക്ക് ‘ശാസ്ത്രാഭിരുചി കുട്ടികളില്‍ ‘എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.ഒപ്പം വിവിധ ക്ലബ്ബുകളുടെ കലാപരിപാടികളും നടന്നു. കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി 2.00 മണിയോടെ ആഘോഷങ്ങള്‍ക്ക് വിരാമമിട്ടു. ക്ലബ്ബുകളുടെ ജനറല്‍ കണ്‍വീനര്‍ ശ്രീമതി. കൊച്ചുറാണി പുന്നൂസ്, മറ്റ് അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.