Wednesday, May 15, 2024
HealthLocal NewsNews

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്‍കുന്നം: ആതുര സേവന രംഗത്ത് പ്രമുഖരായ പൊന്‍കുന്നം അരവിന്ദ ഹോസ്പിറ്റല്‍സും, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പഴവര്‍ഗ്ഗ നഴ്‌സറി വിഴിക്കത്തോട് ഹോംഗ്രോണ്‍ ബയോടെകും സംയുക്തമായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും രണ്ടു ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അരവിന്ദ ഹോസ്പിറ്റലിന്റെ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍ അബു പി സേവിയറിന്റെ സേവനവും,വിദഗ്ദ പരിശീലനം ലഭിച്ച നഴ്‌സിംഗ് സ്റ്റാഫ് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും മെഡിസിന്‍ വിതരണവും നടത്തി.മെഡിക്കല്‍ ക്യാമ്പ് ഹോംഗ്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ജോസ് ജേക്കബ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും അരവിന്ദ ഹോസ്പിറ്റല്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഹീര എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.യോഗത്തില്‍ ഹോംഗ്രോണ്‍ ബയോടെക് ഓപ്പറേഷന്‍ ഹെഡ് ഷൈജു ലൂക്കോസ്,അസിസ്റ്റന്റ് മാനേജര്‍ അരുണ്‍കുമാര്‍ പി ആര്‍,ഹോംഗ്രോണ്‍ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ റെജിന്‍ ജെയിംസ്,അരവിന്ദ ഹോസ്പിറ്റല്‍സ് പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരായ അനൂപ്,എം എന്‍ രാജേഷ് തുടങ്ങിയവര്‍ ആശംസകളും അര്‍പ്പിച്ചു.