Sunday, April 28, 2024
educationLocal NewsNews

എരുമേലി സെന്റ് തോമസ് എല്‍.പി. സ്‌കൂളിന് അവാര്‍ഡ്

എരുമേലി: കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റിലെ എല്‍.പി വിഭാഗത്തിലെ പ്ലാറ്റിനം സര്‍ക്കിളില്‍,മികച്ച സ്‌കൂള്‍ അവാര്‍ഡ് എരുമേലി സെന്റ് തോമസ് എല്‍. പി സ്‌കൂളിന് ലഭിച്ചു. മികവുറ്റ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ വളരെ ശ്രദ്ധേയമായ സ്‌കൂളാണ് എരുമേലി യുടെ സെന്റ് തോമസ് എല്‍. പി. സ്‌കൂള്‍. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മികച്ച സ്മാര്‍ട്ട് കംബ്യൂട്ടര്‍ ക്ലാസ് റൂം ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്. പ്രസംഗ പരിശീലനവും, ഡാന്‍സ് പരിശീലനവും, യോഗ ക്ലാസുകളും ,മികച്ച സ്‌കൂള്‍ അസംബ്ലികളും, വൈവിധ്യങ്ങളായ പരിപാടികളോട് കൂടിയ ദിനാചരണങ്ങളും പച്ചക്കറി തോട്ടവും സ്‌പോര്‍ട്സ്സും രുചികരമായ ഉച്ചഭക്ഷണവും ഒക്കെ കുട്ടികള്‍ക്കായി സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ച പ്രാദേശിക പി ടി എ യോഗങ്ങളും,സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷനും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടികളില്‍ ചിലതായിരുന്നു. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജമെന്റിന്റെ കീഴില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സ് നേതൃത്വം നല്‍കുന്ന ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ണനാതീതമാണ്.കുട്ടികളുടെ പഠന മികവിനോപ്പം കലാ കായിക വ്യക്തിത്വ വികസന വളര്‍ച്ചയുീ ലക്ഷ്യം വെക്കുന്നുണ്ട്. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒന്നുചേര്‍ന്നുള്ള ശ്രമമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ എന്ന് ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യന്‍എഇഇ ,സ്‌കൂള്‍ മാനേജര്‍ റവ. സി അലീസിയ എ ഇ ഇ എന്നിവര്‍ പറഞ്ഞു.