Wednesday, May 15, 2024
keralaLocal NewsNews

എരുമേലി ശബരി വിമാനത്താവളം; അതിര്‍ത്തി നിര്‍ണയിച്ച് മാര്‍ക്ക് ചെയ്യാന്‍ നടപടി

ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കും.

മാന്യമായ നഷ്ടപരിഹാരവും – പ്രത്യേക പാക്കേജും.

നേരത്തെ നോട്ടിഫിക്കേഷന്‍ നടത്തിയിട്ടുള്ള സ്ഥലങ്ങളില്‍ മാറ്റം വരും.

ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായും ഏറ്റെടുക്കും.

എരുമേലി: നിര്‍ദ്ദിഷ്ട എരുമേലി ശബരി ഇന്റര്‍നാഷണല്‍ വിമാനത്താവള പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണയിച്ച് പെഗ് മാര്‍ക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് സഹായം നല്‍കാന്‍, ഇത് സംബന്ധിച്ച് എരുമേലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമാനിച്ചു. ഒക്ടോബര്‍ അവസാനത്തോടുകൂടി വിമാനത്താവളത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചു കൊണ്ടുള്ള മാര്‍ക്ക് ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്.                                         പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും ഭൂമിയും, വീടും , തൊഴിലും നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടുന്ന മാന്യമായ പാക്കേജ് നല്‍കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു . 2013ലെ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വികസന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതെന്നും – എന്നാല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനിക്കുന്നത് .
വിമാനത്താവള പദ്ധതിക്ക് ‘ എരുമേലി ശബരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ എന്ന പേരില്‍ പദ്ധതി കൊണ്ടുവരാന്‍ ശ്രമം നടത്തും. വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും – എന്നാല്‍ തോട്ടത്തിന് പുറത്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞു.11 – 1 പ്രകാരം ഭൂമി ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ തുടങ്ങുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.                                                                                                                              മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 2025 ഓടെ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പൂര്‍ണമായും ഒഴിവാക്കാനും – നഷ്ടപരിഹാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചു. നിര്‍ദ്ദിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന് പുറമേയുള്ള മുഴുവന്‍ റോഡുകളും ഉന്നത നിലവാരത്തില്‍ ആക്കി സഞ്ചാരയോഗ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.                                                                       ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ലൂയ് ബര്‍ഗ് കമ്പനിയുടെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.ഭൂമി ഏറ്റെടുക്കുന്ന സംബന്ധിച്ച് തടസ്സങ്ങള്‍ ഇല്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ 2028 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആകുമെന്നും എംഎല്‍എമാര്‍ അവകാശപ്പെട്ടു. പദ്ധതിയുടെ അതിര്‍ത്തി നിര്‍ണയിച്ച് മാര്‍ക്ക് ചെയ്യുന്നതോടെ വിമാനത്താവളത്തിനാവശ്യമായ ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.                                                                                          പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തിലെ അംഗങ്ങളുടെ എണ്ണം വിപുലീകരിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വീണ്ടും യോഗങ്ങള്‍ വിളിച്ചു കൂട്ടാനും തീരുമാനിച്ചു. എന്നാല്‍ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.എരുമേലി വിമാനത്താവളം പദ്ധതിക്ക് എതിരെയുള്ള ജനങ്ങളുടെ എതിര്‍പ്പ് കുറഞ്ഞുവെന്നും മറ്റ് ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയണമെന്നും സര്‍വ്വകക്ഷിയോഗം ഉദ്ഘാടനം ചെയ്ത ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പറഞ്ഞു.                                                                                                                        പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സര്‍വകക്ഷിയോഗം ചെയര്‍മാനുമായ ടി എസ് കൃഷ്ണകുമാര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, അനിത സന്തോഷ്,
അനുശ്രീ സാബു, ഹര്‍ഷകുമാര്‍ , തുളസി, ജിജിമോള്‍ സജി, ഷാനവാസ്, തങ്കമ്മ ജോര്‍ജുകുട്ടി, പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രവര്‍ത്തിക്കുന്ന റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ അജിത് കുമാര്‍,                                                                               വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അനിയന്‍ എരുമേലി, പ്രകാശ് പുളിക്കന്‍ , റെജി അമ്പാറ, സലിം കണ്ണങ്കര, റ്റി വി ജോസഫ് , അഡ്വ. പി എച്ച് ഷാജഹാന്‍, ജോസ് പഴയതോട്ടം എന്നിവര്‍ പങ്കെടുത്തു.