Monday, May 6, 2024
Local NewsNewspolitics

എരുമേലി ശബരി വിമാനത്താവളം : സ്ഥലമെടുപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മുന്‍ ഭരണസമിതി പൂഴ്ത്തി വച്ചു; പഞ്ചായത്ത് പ്രസിഡന്റ്

എരുമേലി: എരുമേലി ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മുന്‍ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി പൂഴ്ത്തി വെച്ചതായി യുഡിഎഫ് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി. ഇത് സംബന്ധിച്ച് വിവരം ഹിയറിംഗിടെയാണ് പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. പ്രതിപക്ഷ അംഗങ്ങള്‍ എന്ന നിലയില്‍ ചെറുവള്ളി വാര്‍ഡിലെ അംഗം അനുശ്രീ സാബു മാത്രമാണ് യോഗത്തിലുണ്ടായിരുന്നതും ശ്രദ്ധേയമാണ്. ജനുവരി 23 ന് പുറത്തിറങ്ങിയ സ്ഥലമെടുപ്പ് സംബന്ധിച്ച ബ്ലോക്ക് നമ്പര്‍ ,സര്‍വ്വേ നമ്പര്‍ അടക്കമുള്ള സര്‍ക്കാര്‍ വിജ്ഞാപനമാണ് ഗ്രാമപഞ്ചായത്ത് പൂഴ്ത്തിവെച്ചത്. എരുമേലി വിമാനത്താവളം പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന ഗ്രാമപഞ്ചായത്തിലെ ഒക്കനാട് വാര്‍ഡിലെ സ്ഥലങ്ങള്‍, മറ്റ് വിശദ വിവരങ്ങളുമാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. ഈ വിജ്ഞാപനമാണ് പഞ്ചായത്ത് പൂര്‍ത്തിവെച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. ഒഴക്കനാട് വാര്‍ഡില്‍ ഫെബ്രുവരി 28ന് നടന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് ഭരണസമിതി ഉത്തരവ് പൂര്‍ത്തി വെച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.       ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷമാണ് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പഞ്ചായത്തില്‍ കോപ്പി പ്രസിദ്ധീകരിക്കുകയും – ചെറുവള്ളിത്തോട്ടത്തില്‍ പരസ്യമായി കെട്ടിടത്തില്‍ ഓടിക്കുകയും ചെയ്തത്. ഒഴക്കനാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് 100 കണക്കിന് കുടുംബങ്ങളെ സാരമായി ബാധിക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ബോധപൂര്‍വ്വം പഞ്ചായത്ത് ഭരണസമിതി പൂര്‍ത്തിവെച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എരുമേലി വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണമാണ് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിക്കുന്നത്. വിമാനത്താവളമായി ബന്ധപ്പെട്ട ഹിയറിംഗ് നടന്ന ഇന്നലെയാണ് ഇത് സംബന്ധിച്ച് രേഖ പരിപാടിക്കെത്തിയവര്‍ പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയത് . സര്‍ക്കാര്‍ വിജ്ഞാപനം പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു ജനങ്ങളെ വിശ്വാസത്തില്‍ എടുക്കേണ്ടതിന് പകരം വിജ്ഞാപനം പൂഴ്ത്തി വച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള നീക്കമാണ് നടന്നതെന്നും പറയുന്നു. ജനുവരിയില്‍ വിജ്ഞാപനം ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പൂഴ്ത്തി വെക്കുകയും പിന്നീട് റവന്യൂ വകുപ്പ് മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തിയ വേളയില്‍ പഞ്ചായത്തിലും പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും സര്‍ക്കാര്‍ വിജ്ഞാപനം പഞ്ചായത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നതായും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു പറഞ്ഞു. ഏതായാലും വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിലെ കുറച്ചു സ്ഥലം ഏറ്റെടുത്ത് – ബാക്കി സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഏറ്റെടുക്കാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.