Friday, May 3, 2024
keralaNews

എരുമേലി ശബരിമല വിമാനത്താവളം:ഹൈക്കോടതിയിൽ  കേസ് നൽകിയവരുടെ ഹിയറിംഗ്  ഓഗസ്റ്റ് 10ന് 

എരുമേലി : നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട്  ഹൈക്കോടതിയിൽ കേസ് നൽകിയവരുടെ ഹിയറിംഗ്  കോടതിയുടെ നിർദ്ദേശപ്രകാരം 10 ന് നടക്കുന്നത്.ഹൈക്കോടതി നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് പരാതിക്കാർക്ക് വേണ്ടി  ഹിയറിംഗിനായി വിളിച്ചിരിക്കുന്നത്.
12ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഹിയറിംഗ്  നടക്കുന്നത്. എരുമേലി പഞ്ചായത്തിൽ നിന്നും 160 പേരുടെ ഒരുമിച്ചുള്ള പരാതിയാണ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്.മണിമല വില്ലേജിൽ നിന്നും പരാതിയുണ്ട്.എരുമേലി ശബരിമല  വിമാനത്താവളവുമായി ബന്ധപ്പെട്ട എരുമേലി –  മണിമല പഞ്ചായത്തുകളിലായി 579 കുടുംബങ്ങളെയാണ് ബാധിക്കുന്നത്.
പദ്ധതിക്കായി ആകെ വേണ്ട 10.39 ഹെക്ടർ ഭൂമിയിൽ ചെറുവള്ളി തോട്ടത്തിൽ നിന്നും 9.16 ഹെക്ടറും, എരുമേലി – മണിമല വില്ലേജുകളിലെ സ്വകാര്യ വ്യക്തികളുടെ പക്കൽ നിന്നും 123.53 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.3500 മീറ്ററാണ് ശബരിമല വിമാനത്താവള പദ്ധതിക്ക് റൺവേ ഒരുക്കുന്നത്.2500 ഏക്കർ കണക്ക്  പ്രകാരവും,കണക്കിൽപ്പെടാതെ 1000 ലധികം  ഏക്കർ അധികമായി  വിസ്തീർണ്ണമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ നിർദ്ദിഷ്ട വിമാനത്താവളം  പദ്ധതി  നടത്തണമെന്നാണ് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട

സാമൂഹികഘാത പഠന റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വിശദമായ പഠനത്തിന് ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.