Thursday, May 16, 2024
keralaNews

പേയിളകിയ പശു നാലുപേരെ ആക്രമിച്ചു: പശുവിന് ഒടുവില്‍ ദയാവധം

കണ്ണൂര്‍: കണ്ണൂരില്‍ അഴിച്ചുവിട്ട് വളര്‍ത്തുന്ന പശുവിന് വീണ്ടും പേയിളകി . പശുവിന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അഴീക്കല്‍ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്.                                                പിന്നാലെ അക്രമവാസന കാണിച്ചിരുന്ന പശുവിനെ ദയാവധത്തിനിരയാക്കി.
രാത്രിയില്‍ പശുവിരണ്ടോടി കൂടുതല്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടര്‍ച്ചയായി പട്ടികള്‍ക്കും പശുക്കള്‍ക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് ജില്ലയില്‍ അജ്ഞാതകാരണങ്ങള്‍ കൊണ്ടു പേയിളകുന്നത്.