Sunday, May 5, 2024
keralaNews

എരുമേലി പേട്ടതുള്ളല്‍ ഇന്ന്..

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ അല്‍പ സമയത്തിനകം ആരംഭിക്കും. 50 പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ഉത്തരവ്. അമ്പലപ്പുഴ സംഘമാണ് ആദ്യമെത്തുക. രാവിലെ 11 മണിക്ക് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ ചെറിയ ശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എത്തുന്ന അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയില്‍ ജമാഅത്ത് ഭാരവാഹികള്‍ വരവേല്‍ക്കും. ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളല്‍ നടക്കും.അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ 60 വയസ് കഴിഞ്ഞവര്‍ക്കും പത്ത് വയസില്‍ താഴെയുള്ളവര്‍ക്കും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.