Saturday, May 18, 2024
keralaNewspolitics

പി. മോഹന്‍രാജിനെ അനുനയിപ്പിച്ച് ഉമ്മന്‍ ചാണ്ടി; പാര്‍ട്ടി വിടാനുള്ള തീരുമാനം തിരുത്തി

കോണ്‍ഗ്രസുമായി ഇടഞ്ഞ ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം ശക്തമാക്കുന്നതിനിടെ പി. മോഹന്‍രാജിനെ അനുനയിപ്പിച്ച് ഉമ്മന്‍ ചാണ്ടി. പത്തനംതിട്ട ഡിസിസിയില്‍ ഉമ്മന്‍ ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് മോഹന്‍ രാജ് പാര്‍ട്ടി വിടാനുള്ള തീരുമാനം തിരുത്തിയത്. മോഹന്‍ രാജ് സ്ഥാനാര്‍ഥിത്വം അര്‍ഹിക്കുന്ന നേതാവാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്നു മുതല്‍ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് പി.മോഹന്‍രാജും പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇരുമുന്നണികളില്‍നിന്നും നേതാക്കള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് മോഹന്‍ രാജ് വെളിപ്പെടുത്തിയിരുന്നു. ജില്ലാ ഘടകത്തിന്റെ ക്ഷണത്തിനുപുറമെ സിപിഎം സംസ്ഥാന സമിതി അംഗം കെ. അനന്തഗോപനും മോഹന്‍ രാജിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഉചിത തീരുമാനം ഉചിത സമയത്തെടുക്കുമെന്നായിരുന്നു മോഹന്‍ രാജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.