Wednesday, May 1, 2024
keralaNews

എരുമേലി പേട്ടതുള്ളലിന് സ്വീകരണം നല്‍കി.

എരുമേലി:ചരിത്രപ്രസിദ്ധമായ എരുമേലി അമ്പലപ്പുഴ – ആലങ്ങാട് പേട്ടതുള്ളലിന് കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് അംഗം എം റ്റി സുരേന്ദ്രന്‍പിള്ള , ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷന്‍ പിള്ള ,എരുമേലി ഉപസഭ പ്രസിഡന്റ് വിപി വിജയന്‍ , സെക്രട്ടറി സുരേന്ദ്രന്‍ ഓലിക്കല്‍ , പ്രകാശ് കരൂര്‍, സി എസ് ശിവന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്നലെ നടന്ന  ചന്ദനക്കുട ഘോഷയാത്രയും സ്വീകരിച്ചു.ജമാഅത്ത് പ്രസിഡന്റ്  പി എ ഇർഷാദ്, സെക്രട്ടറി സി എ എം. കരീം,വാവരുടെ പ്രതിനിധി  പി എച്ച് ആസാദ് എന്നിവരെ  പൊന്നാട ചാർത്തിയാണ്  സ്വീകരിച്ചു.