Friday, May 17, 2024
keralaNews

സംസ്ഥാനത്തെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1,700 രൂപയില്‍നിന്ന് 500 രൂപയാക്കി കുറച്ചു.

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1,700 രൂപയില്‍നിന്ന് 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതുവരെ കേരളത്തില്‍ ഈടാക്കികൊണ്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ 400 500 രൂപ വരെ പരിശോധനാ നിരക്കുള്ളപ്പോഴായിരുന്നു കേരളത്തില്‍ രോഗികളെ കഴുത്തറുക്കുന്ന രീതി സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കികൊണ്ടിരുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പരിശോധനാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉള്‍പ്പെടെയുളള പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെയാണ് നിരക്ക് വര്‍ദ്ധനവ് ഏറ്റവും അധികം ബാധിച്ചിരുന്നത്.ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്നാണ് ഇപ്പോള്‍ മന്ത്രി കെ.കെ ശൈലജ നല്‍കുന്ന വിശദീകരണം. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണു പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളും ആശുപത്രികളും ഈടാക്കാവൂ.