Saturday, May 18, 2024
keralaNewsObituary

വാഹനത്തിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി

കൊല്ലം: ട്രാവലര്‍ വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ഇവരുടെ ഭര്‍ത്താവായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെയും കാണാനില്ലെന്ന് പരാതി. കുന്നിക്കോട് ആവണീശ്വരം സ്വദേശി ആര്‍ രാജിയാണ് മരിച്ചത്.

ഇവരുടെ ഭര്‍ത്താവും പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ വിജേഷിനെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു യുവതി കുന്നിക്കോട് നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പത്തനാപുരം റോഡില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നൃത്തസംഘം സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു.പട്ടാഴി അരുവിത്തറ തേവരകുന്ന് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് പരിപാടി അവതരിപ്പിച്ച് മടങ്ങിയ ആയൂര്‍ ഇളമാട് സ്വദേശികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ യുവതി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ദമ്പതിമാര്‍ വീട്ടില്‍ നിന്നും ഒരുമിച്ചാണ് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.