Saturday, April 27, 2024
keralaNews

എരുമേലി  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആറാട്ട് നാളെ .

എരുമേലി  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസത്തെ ആചാരാനുഷ്ഠാനങ്ങളുടെ പൂജകൾക്കും –  ദർശനത്തിനും പരിസമാപ്തി കുറിച്ച് കൊണ്ട് നാളെ ദേശാധിപന് കൊരട്ടി ആറാട്ട് കടവിൽ  നാളെ ( 28/02 )ആറാട്ട്  നടക്കും.രാവിലെ 6.30 ന് പള്ളിക്കുറുപ്പ് ദർശനം,പള്ളിക്കുറുപ്പ് ശയ്യയിലെ നിർമ്മാല്യത്തിന് ശേഷം വിശേഷാൽ പൂജകളോടെ ഭാഗവാനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് പ്രഭാത പൂജ നടത്തി നട അടക്കും.വൈകിട്ട് 4.30 ന് നട തുറക്കും.
5 മണിക്ക് ആറാട്ട് പുറപ്പാട് , 6 മണിക്ക് കൊരട്ടി തിരുആറാട്ട് കടവിൽ ആറാട്ട്.
6.15 ന് ദീപാരാധന , 6.30 ന് ആറാട്ട്തിരിച്ചെഴുന്നള്ളിപ്പ് , 8.30 ന് നടപ്പന്തലിൽ ആറാട്ട് എതിരേല്‌പും സ്വീകരണവും , 10 മണിക്ക് കൊടിയിറക്ക് , വലിയ കാണിക്ക .
ചടങ്ങുകൾക്ക്  മേൽശാന്തിമാരായ എം പി ശ്രീവത്സൻ നമ്പൂതിരി,ഉണ്ണികൃഷ്ണ ശർമ്മ ,
കീഴ്ശാന്തി എ എം ഹരികൃഷ്ണൻ നമ്പൂതിരി,പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം  കമ്മീഷണർ  വി. കൃഷ്ണകുമാര വാര്യർ,മുണ്ടക്കയം അസി. ദേവസ്വം  കമ്മീഷണർ ഒ.ജി ബിജു, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ആർ രാജീവ് എന്നിവർ നേതൃത്വം നൽകും.

ആശംസ….

എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ആർ രാജീവ്   .                                                                                                                                                                                              

ബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം 28 ന് സമാപിക്കുകയാണ് . പത്ത് ദിവസം നീണ്ട് നിൽക്കുന്ന  ഉത്സവം നാടിന്റെ ഉത്സവമായാണ് നാം ആഘോഷിച്ചിരുന്നത് . പക്ഷെ കോവിഡ് മഹാമാരിയുടെ വരവോടെ  ഉത്സവാഘോഷങ്ങൾ നിയന്ത്രിക്കേണ്ട സാഹചര്യത്തിലാണെങ്കിലും ക്ഷേത്രാചാര ചടങ്ങുകൾ ആചാരവിധിപ്രകാരം  നടത്തിദേവചൈതന്യം വർദ്ധിച്ച് ദേശ നിവാസികൾക്ക് അനുഗ്രഹവും ഐശ്വര്യവും നൽകാൻ കഴിയുന്ന തരത്തിൽ ഉത്സവം നടത്തുകയാണ്    തിരുവിതാംകൂർ ദേവസ്വം ബോർഡ് .നമ്മുടെ സങ്കടങ്ങളെല്ലാം  ശരണ മന്ത്രങ്ങളായി അയ്യപ്പ സ്വാമിയുടെ കാൽക്കൽ അർപ്പിക്കുന്നതോടെ  പ്രതിസന്ധികൾ തരണം  ചെയ്യാനും ജീവിതത്തിൽ സമൃദ്ധി കൈവരിക്കാനും കഴിയും . ഈ തിരുവുത്സവം അതിന് അനുഗ്രഹിക്കെട്ടെയെന്നും  ഞാൻ ആശംസിക്കുന്നു.