Monday, May 6, 2024
keralaNews

എരുമേലി ദേവസ്വം ബോർഡ് സ്കൂളിലെ കുട്ടികൾക്ക്  ദേവസ്വം ബോർഡ്  മൊബൈൽ ഫോൺ നൽകി . 

എരുമേലി: തിരുവിതാംകൂർ ദേവസ്വം ബോർഡ് വക എരുമേലി  ഹൈസ്കൂളിലെ കുട്ടികൾക്ക്  ദേവസ്വം ബോർഡ് മാനേജ് മെന്റ് അധികൃതർ  മൊബൈൽ ഫോൺ നൽകി . 12 കുട്ടികൾക്കാണ് പഠിക്കുന്നതിനായി മൊബൈൽ ഫോൺ നൽകി.കൂടാത പൊതു പ്രവർത്തകനായി ജ്യോതി വർമ്മ മധുര നോട്ട്‌ ബുക്കും കുട്ടികൾക്ക്
നൽകി.
പിറ്റി എ പ്രസിഡന്റ് ഷിജി ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ്   എഞ്ചിനിയർ ജി.എസ് ബൈജു ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാന അധ്യാപിക ആർ. കൃഷ്ണകുമാരി, എരുമേലി
ക്ഷേത്രം  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി സതീശൻ , എ. ഇ പ്രേം ജെ .ലാൽ , വാർഡ് മെമ്പർ നാമ്പർ പനച്ചി എന്നിവർ സംസാരിച്ചു.കഴിഞ്ഞ ദിവസം സ്കൂളിലെ അധ്യപകരും മറ്റു സ്റ്റാഫും ചേർന്ന് 12 കുട്ടികൾക്കും ,പൂഞ്ഞാർ ഡിവിഷൻ ജില്ല പഞ്ചായത്തംഗം ഷോൺ ജോർജും കുട്ടികൾക്ക് മൊബൈയിൽ ഫോൺ നൽകിയിരുന്നു .