Friday, May 17, 2024
keralaNews

തോട്ടം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കുന്നതായി പരാതി.

മുണ്ടക്കയം: തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹമായ ഗ്രാറ്റുവിറ്റി നിഷേധിക്കുന്നതായി പരാതി. മുണ്ടക്കയം ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്കാണ് ഗ്രാറ്റുവിറ്റി വിതരണം വൈകുന്നത്. മുപ്പത്തിയഞ്ചോളം തൊഴിലാളികള്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. തൊഴില്‍മന്ത്രി, ജില്ല കളക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. അഞ്ചു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ഗ്രാറ്റുവിറ്റിക്കായി കാത്തിരിക്കുന്നവരുണ്ട്. ഒരു വര്‍ഷത്തില്‍ 15 ദിവസത്തെ വേതനമാണ് ഗ്രാറ്റുവിറ്റിയായി നല്‍കേണ്ടത്. ജോലിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ഗ്രാറ്റുവിറ്റി വിതരണം ചെയ്യണം. എന്നാല്‍ പലര്‍ക്കും വിതരണം മുടങ്ങിയിരിക്കുകയാണ്. പലതവണ മനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലായെന്ന് തൊഴിലാളികൾ  പറയുന്നു.