Saturday, May 4, 2024
keralaLocal NewsNews

എരുമേലി  ചന്ദനക്കുടത്തിന് കൊടിയേറി 

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുട ആഘോഷത്തിന് വെള്ളിയാഴ്ച കൊടിയേറി  പള്ളി അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് കൊടി ഉയർത്തി. കൊടിയേറ്റിന്റെ പത്താം നാളാണ് ചന്ദനക്കുടം മഹോത്സവം നടക്കുക. ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ചന്ദനക്കുടം നടത്തുന്നതെന്ന് സെക്രട്ടറി സി.എ.എം. കരീം പറഞ്ഞു. ജനുവരി 11-നാണ് പേട്ടതുള്ളൽ.
        നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, ചെങ്ങളം, കൊട്ടക്കാവടി,ശിങ്കാരിമേളം, ബാനമേളം, കഥകളി, മയിലാട്ടം തുടങ്ങിയ കലാരൂപങ്ങളും ഇത്തവണത്തെ ചന്ദനക്കുടത്തിന്റെ മാറ്റുകൂട്ടും. ട്രഷറർ സി.യു. അബ്ദുൽ കെരീം, വൈ.പ്രസിഡന്റ് വി.പി. അബ്ദുൽകെരീം വെട്ടിയാനിക്കൽ, ജോ.സെക്രട്ടറി പി.എ.നിസാർ പ്ലാമൂട്ടിൽ, അൻസാരി പാടിക്കൽ, ഷിഹാബ് പുതുപ്പറമ്പിൽ, എം.ഇ. ഫൈസൽ മാവുങ്കൽപുരയിടം, അജ്മൽ അഷറഫ് അഡ്വ. പി.എച്ച്. ഷാജഹാൻ, കെ.എച്ച്. നൗഷാദ് കുറുങ്കാട്ടിൽ, നാസർ പനച്ചി, സലീം കണ്ണങ്കര, നൈസാം .പി.അഷറഫ് , മിഥ്ലാജ് എന്നിവർ നേതൃത്വം നൽകും.