Saturday, April 20, 2024
keralaNews

സെക്രട്ടറിയേറ്റില്‍ നടന്ന തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിംഗ് റിപ്പോര്‍ട്ട്.

സെക്രട്ടറിയേറ്റില്‍ നടന്ന തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിംഗ് റിപ്പോര്‍ട്ട്. തീപിടിത്തം നടന്ന മുറിയില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടറിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിച്ച സാമ്പി
ളുകളില്‍ ഒന്നില്‍ പോലും തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.