Wednesday, April 24, 2024
EntertainmentkeralaLocal News

മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ; ദൃശ്യം 2 സെപ്റ്റംബര്‍ 7-നു ചിത്രീകരണം ആരംഭിക്കും.

 

മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ്.
ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു മോഹന്‍ലാല്‍. കോവിഡ് ഫലം നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക.ഓണവുമായി ബന്ധപ്പെട്ട് ചില ചാനല്‍ പ്രോഗ്രാം ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും ചെന്നൈയിലേക്ക് പോകും. ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബര്‍ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാല്‍ ഡിസംബറില്‍ റിലീസ് ചെയ്തേക്കും.നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് മോഹന്‍ലാല്‍ കേരളത്തില്‍ മടങ്ങി എത്തിയത്.

Leave a Reply