Thursday, May 2, 2024
keralaNews

എരുമേലി കെഎസ്ആർടിസിയിലെ  കോവിഡ് ;ഉന്നത അധികാരികൾക്ക് പരാതി നൽകി. 

എരുമേലി: എരുമേലി കെഎസ്ആർടിസിയിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  കെഎസ്ആർടിസി അസോസിയേഷൻ ഭാരവാഹികൾ വിവിധ വകുപ്പ് മേധാവികൾക്ക് പരാതിനൽകി.എരുമേലി സർക്കാർ ആശുപത്രിയിൽ  നിന്നും പരിശോധന  അടക്കമുള്ള മുൻകരുതലിനോ,മറ്റ് സുരക്ഷ നടപടികൾക്കോ യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസിയെ ജോലിക്കാർ കാർ ഉന്നത അധികാരികളെ സമീപിച്ചത് . നിരവധി പേർക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചിട്ടും വിവരം അന്വേഷിക്കാതെ  ഗുരുതരമായ അനാസ്ഥയാണ് ആശുപത്രി അധികൃതർ കാട്ടിയെന്നും ജീവനക്കാർ പറയുന്നു.
30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കെഎസ്ആർടിസിയിൽ അണുനശീകരണമടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.അടിയന്തിര നടപടി  ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി,
KSRTC MD, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് KSRT എംപ്ലോയീസ് അസോസിയേഷൻ CITU ഘടകം എന്നിവർക്കാണ് പരാതി  നൽകിയതെന്നും നേതാക്കളായ KSRT എംപ്ലോയീസ് അസോസിയേഷൻ
ജില്ലാ ജോയിൻ സെക്രട്ടറി അനൂപ് അയ്യപ്പൻ, എരുമേലി യൂണിറ്റ് സെക്രട്ടറി എബി ഡേവിഡ്, യൂണിറ്റ് പ്രസിഡൻറ്.ബാബു,ടി എസ് ജയകുമാർ,അജാസ് ലത്തീഫ് എന്നിവർ പറഞ്ഞു .