Saturday, May 18, 2024
Local NewsNews

എരുമേലി കാരിത്തോട്ടിൽ വീണ്ടും പുലി കണ്ടതായി വീട്ടമ്മ

എരുമേലി കാരിത്തോട്ടിൽ വീണ്ടും പുലിയുടെ സാന്നിധ്യം പരിഭ്രാന്തരായി നാട്ടുകാർ
എരുമേലി: എരുമേലി കാരിത്തോട്ടിൽ വീണ്ടും പുലിയെ കണ്ടതായി വീട്ടമ്മ.
കാരിത്തോട് മുളയ്ക്കൽ ബെറ്റി രാജപ്പനാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ 7 മണിയോടെ വീടിന് മുന്നിലുള്ള ടാങ്കിൽ നിന്നും വെള്ളം എടുക്കുന്നതിനായി ഇറങ്ങിയ വീട്ടമ്മയാണ് ടാങ്കിന് അല്പം ദൂരെ പുലി നിൽക്കുന്നത് കണ്ടത്.                     പുലിയെ കണ്ട ഭയപ്പാടിൽ ഓടുന്നതിനിടയിൽ വീട്ടമ്മ താഴെ വീഴുകയും ചെയ്തു. എഴുന്നേറ്റ് വീട്ടിൽ കയറുന്നതിനിടെ പുലി പഞ്ചതീർത്ഥ ക്ഷേത്രത്തിന് സമീപത്തേക്ക് തന്നെ ഓടിപ്പോയതായും വീട്ടമ്മ പറഞ്ഞു. ഇന്നലെയും ഇതേ ഭാഗത്താണ് മറ്റൊരു കർഷകൻ പുലിയെ കണ്ടത്. ഇതോടെ വനം വകുപ്പ് ഊർജിത നിരീക്ഷണം ആരംഭിച്ചു.