Wednesday, May 15, 2024
Local NewsNews

കൊടിത്തോട്ടത്തില്‍ ഇടിമിന്നല്‍; വീടിന്റെ വയറിംഗ് കത്തി നശിച്ചു

എരുമേലി: എരുമേലി കൊടിത്തോട്ടത്തില്‍ ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും തകര്‍ന്നു . കൊടിത്തോട്ടം സ്വദേശി കൈതോലില്‍ മനോജിന്റെ  വീടിന്റെ വയറിംഗാണ് തകര്‍ന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് നാലരക്ക് ശേഷം ഉണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. ഈ സമയം മനോജും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇടിമിന്നലിന്റെ ശക്തിയില്‍ കുട്ടികള്‍ തെറിച്ചു വീണതോടെ എല്ലാവരും പരിഭ്രാന്തരായി. ഫാനും, വയറിംഗിന്റെ മറ്റ് മീറ്ററുകളും തകര്‍ന്നു .