Wednesday, May 15, 2024
Local NewsNews

എരുമേലിയിൽ വീണ്ടും മുഴക്കം : മുഴക്കം പഠിക്കാൻ ഭൗമ പഠന കേന്ദ്രത്തിന് കൈമാറി

എരുമേലി: എരുമേലി പഞ്ചായത്തിലെ ചേനപ്പാടി, ഒഴക്കനാട് തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അനുഭവപ്പെടുന്ന മുഴക്കം സംബന്ധിച്ച് പഠിക്കാൻ തിരുവനന്തപുരം ഭൗമ പഠന കേന്ദ്രത്തിന് കൈമാറിയതായി പറഞ്ഞു.  ഇന്ന് വെളുപ്പിന് 5.15 ഓടെയാണ് ചേനപ്പാടിക്ക് പുറമേ എരുമേലി ഒഴക്കനാട് ഭാഗത്തും ശക്തമായ മുഴക്കം അനുഭവപ്പെട്ടത്. വിശദമായ പഠനത്തിന് ശേഷമേ ഭൂമികുലുക്കം സംബന്ധിച്ച് പറയാനാകൂയെന്നും അധികൃതർ പറഞ്ഞു. എന്നാൽ ചേനപ്പാടി മേഖലയിൽ തൊഴിലുറപ്പ് പണിക്കിടെ കൈകളിൽ ഉണ്ടായിരുന്ന പാത്രങ്ങളും മറ്റും കുലുക്കത്തിൽ താഴെ വീണതായും വാർഡ് അംഗം പി കെ തുളസി പറഞ്ഞു. രണ്ടുമൂന്നു ദിവസമായി തുടരുന്ന ഭയങ്കരമായ ശബ്ദവും – കുലുക്കവും ജനങ്ങളെ പരിഭ്രാന്തിരാക്കിയിരിക്കുകയാണ്. ജിയോളജി വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസവും – ഇന്നും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.