Friday, May 3, 2024
Local NewsNews

എരുമേലി ഏയ്ഞ്ചല്‍വാലിയില്‍ വാറ്റുകാര്‍ പിടിയില്‍

പരിശോധനയ്ക്കിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് പരിശോധനക്കിടയില്‍ വിഷപ്പാമ്പിന്റെ ദംശനമേല്‍ക്കാതെ രക്ഷപ്പെട്ടത്

എരുമേലി: പരിശോധനയ്ക്കിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എരുമേലി ഏയ്ഞ്ചല്‍വാലിയില്‍ വാറ്റുകാര്‍ പിടിയില്‍ നിരവധി ചാരായ വാറ്റു കേസുകളില്‍ പ്രതിയും ഒളിവില്‍ കഴിയുന്നതുമായ കണമല എഴുകുംമണ്‍ സ്വദേശി വാക്കയില്‍ വീട്ടില്‍ പ്രസാദ് കൂട്ടാളിയും പങ്കുകാരനുമായ കരോട്ട് വെച്ചൂര്‍ വീട്ടില്‍ ജോജാ തോമസ് എന്നിവരാണ് പിടിയിലായത്.

ശബരിമല മണ്ഡല മഹോത്സവത്തിന്റെ മുന്നോടിയായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എരുമേലി, മുക്കൂട്ടുതറ, കണമല ,എയ്ഞ്ചല്‍വാലി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏയ്ഞ്ചല്‍വാലി എഴുകുംമണ്‍ ഭാഗത്ത് പ്രസാദ് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും 1 ലിറ്റര്‍ ചാരായം 60 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്തു.

എരുമേലി എക്‌സൈസ് ഓഫീസിലെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയും ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നിലവില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന ആളുമാണ്. വീട്ടുടമയായ പ്രസാദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. തുടര്‍ന്ന് എക്‌സൈസ് പാര്‍ട്ടി നടത്തിയ മറ്റൊരു പരിശോധനയില്‍ പ്രസാദിന്റെ കൂട്ടാളിയും പങ്കുകാരനും കരോട്ട് വെച്ചൂര്‍ വീട്ടില്‍ ജോജോ ഗ തോമസിനെ ടിയാന്റെ വീട്ടില്‍ നിന്നും 4 ലിറ്റര്‍ ചാരായം, 60 ലിറ്റര്‍ കോട, 15 ലിറ്റര്‍ പനം കള്ള്, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ അടക്കം വാറ്റുപകരണങ്ങള്‍ എന്നിവ സഹിതം അറസ്റ്റ് ചെയ്തു കേസെടുത്തു.

ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് സ്ഥലത്തെ ചാരായ, അനധികൃത മദ്യ, മയക്കുമരുന്ന് വില്പന അവസാനിപ്പിച്ച് തരണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഫോണ്‍ കോളുകളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. സന്ധ്യ മയങ്ങിയ സമയത്ത് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് പരിശോധനക്കിടയില്‍ വിഷപ്പാമ്പിന്റെ ദംശനമേല്‍ക്കാതെ രക്ഷപ്പെട്ടത്. പ്രിവന്റീവ് ഓഫീസര്‍ ട്രേഡ് നൗഷാദിന് നേരെ പത്തി ഉയര്‍ത്തി എത്തിയ മൂര്‍ഖന്‍ പാമ്പിന്റെ ശ്രദ്ധ പ്രിവന്റീവ് ഓഫീസര്‍ അനു വി ഗോപിനാഥ് നിലത്ത് വടി കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് കടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

ജോജോ ഗ തോമസ് മണ്ഡലകാലത്ത് തീര്‍ത്ഥാനട പാതയില്‍ ഹോട്ടല്‍ നടത്തുകയും അതിന്റെ മറവില്‍ വ്യാപകമായി ചാരായവില്പന നടത്തിവന്നിരുന്ന ആളാണ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും കൂട്ടാളികളെക്കുറിച്ചും പ്രദേശത്തെ മറ്റ് ചാരായ വാറ്റുകാരെക്കുറിച്ചും അവരുടെ വാറ്റുസങ്കേതങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും അറസ്റ്റുകളും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെയും കേസ് രേഖകളും തൊണ്ടി മുതലുകളും തുടര്‍ നടപടികള്‍ക്കായി എരുമേലി എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അനു ഢ ഗോപിനാഥ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് രാജ്, നിമേഷ്, പ്രദീപ്, ശ്യാം ശശിധരന്‍ ഡ്രൈവര്‍ അനില്‍ എന്നിവരും പങ്കെടുത്തു.