Friday, May 10, 2024
Local NewsNews

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് യാത്രയയപ്പ് നല്‍കി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് സ്ഥലം മാറിപ്പോകുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന് കൂവപ്പള്ളി പുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ്, എരുമേലി പുണ്യം പൂങ്കാവനം പ്രവര്‍ത്തകരും ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഡി വൈ എസ് പിയെ പൊന്നാടയണിയിച്ചും – പുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌നേഹോപഹാരം നല്‍കിയും ഡിവൈഎസ്പിയെ ആദരിച്ചു. സമ്മേളനത്തിന് പുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് റിട്ടയേഡ് ഡിവൈഎസ്പി അശോക് കുമാര്‍.ജി.അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഷിബു എം എസ് , പാലപ്ര ക്രിസ്ത്യന്‍ പള്ളി വികാരി ഫാദര്‍ ജോയി നിരപ്പേല്‍, ട്രസ്റ്റ് ട്രഷറര്‍ രാജന്‍ വടകര. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, എരുമേലി പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവാസ് കെ ഐ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് വിനോദ് കൂവപ്പള്ളി, ട്രസ്റ്റ് ജോ. സെക്രട്ടറി മേരിക്കുട്ടി കുരുവിള, രാജേഷ് കൂവപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.