Tuesday, May 14, 2024
Local NewsNews

വിസ വാഗ്ദാനം നല്‍കി ഒന്നരക്കോടി കവര്‍ന്നു; കോട്ടയം സ്വദേശി അറസ്റ്റില്‍

കോട്ടയം: വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിംഗ് വിസയും നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപയോളം കബളിപ്പിച്ച കേസില്‍ ഒരാളെ കോട്ടയം മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്, സുല്‍ത്താന്‍ബത്തേരി സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ന്യൂസിലന്‍ഡിലും, ഇസ്രായേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യില്‍ നിന്നും ഒരു കോടി അറുപത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.