Tuesday, May 14, 2024
keralaNewsUncategorized

കോവിഡ് കേസുകളും സമരക്കേസുകളും പിന്‍വലിക്കുന്നു

തിരുവനന്തപുരം കോവിഡ് കാലത്ത് എടുത്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഏകദേശം 1.4 ലക്ഷം കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ പൊതുമുതല്‍ നശീകരണവും അക്രമവും ഇല്ലാത്ത ജനകീയ സ്വഭാവമുള്ള സമരങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഏതൊക്കെ കേസുകള്‍ പിന്‍വലിക്കണം എന്നതു പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും. യോഗത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയ്, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, നിയമ സെക്രട്ടറി വി.ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.