Monday, May 6, 2024
keralaNews

എരുമേലിയിൽ  പോലീസ് എയ്ഡ്  പോസ്റ്റ് ഉദ്ഘാടനം ചെയ്തു. 

എരുമേലി: മണ്ഡല-മകരവിളക്ക് ഉത്സവാഘോഷത്തിന്റെ ഭാഗമായി
എരുമേലിയിൽ താത്ക്കാലിക  പോലീസ് എയ്ഡ്  പോസ്റ്റ് ഉദ്ഘാടനം ചെയ്തു. വലിയ അമ്പലത്തിന് എതിർ വശത്ത്  സ്ഥിതി ചെയ്യുന്ന പോലീസ് എയ്ഡ് പോസ്റ്റ്  കോട്ടയം  ജില്ലാ പോലീസ് മേധാവി ഡി. ശിൽല്പ ഐപിഎസ് ഭദ്രദീപം തെളിച്ച്  നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി , എൻ. ബാബുക്കുട്ടൻ, എരുമേലി എസ് എസ് ഒ മനോജ് മാത്യു, എസ് ഐ മാരായ അനീഷ്,  സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.