Sunday, May 19, 2024
keralaNewspolitics

മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ; മണിമല ഗ്രാമ പഞ്ചായത്തിന് ഒഡിഫ് പ്ലസ് പദവി       

മണിമല:  വെളിയിട വിസർജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്തുകളിൽ കൂടുതൽ മികച്ച മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടത്തിയ  മണിമല ഗ്രാമ പഞ്ചായത്തിന് ഒഡിഎഫ് (ഓപ്പൺ ഡെ ഫക്കേഷൻ ഫ്രീ) പ്ലസ് പദവി.
ഖര, ദ്രവമാലിന്യ പരിപാലനം നല്ല രീതിയിൽ നടപ്പാക്കുന്നതോടൊപ്പം എല്ലാ കുടുംബങ്ങൾക്കും, സ്കൂളുകൾ, അംഗൻവാടികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശൗചാലയങ്ങൾ ഉറപ്പാക്കുക. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളിലൂടെ പ്ലാസ്റ്റിക് മാലിന്യ പരിപാലനം, പൊതു ശൗചാലയങ്ങൾ സ്ഥാപിക്കുക, മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുക എന്നിവയാണ് ഈ പദവി ലക്ഷ്യം വയ്ക്കുന്നത്.   2021 നവംബർ 12ന് മ ണിമല ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
 അജിതാ രതീഷ് മണിമല ഗ്രാമ പഞ്ചായത്തിന് ഒഡി എഫ് പ്ലസ് പദവി പ്രഖ്യാപനം നടത്തി.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് .പി . സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റെജി, അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളി മൈക്കിൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുനി വർഗ്ഗീസ്,  പഞ്ചായത്ത് സെക്രട്ടറി ഷിജുകുമാർ.സി,  ഗ്രാമ പഞ്ചായത്ത്    മറ്റ്  അംഗങ്ങൾ , ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, വി.ഇ.ഒ, കുടുംബശ്രീ ചെയർപേഴ്‌സൺ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.