Thursday, May 16, 2024
keralaNewsObituary

പാലക്കാട് വൃദ്ധ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍.

പാലക്കാട് : പെരുമണ്ണൂരില്‍ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്പക്ടറായ വടക്കേ പുരക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിന് സമീപത്തുളള വിറക് പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് പുരയിലെ മരപത്തായത്തിന് മുകളില്‍ പരസ്പരം കയറ് കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ദമ്പതികള്‍ക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൂന്ന് പേരും വിവാഹിതരാണ്.