Sunday, April 28, 2024
keralaNews

എരുമേലിയിൽ  കോവിഡ്  ബാധിതർക്ക് സാന്ത്വനമായി നീതി മെഡിക്കൽ സ്റ്റോർ. 

കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക്  സ്വാന്തന സ്പർശമായി ഫാർമേഴ്സ് ആന്റ് മർച്ചൻസ്കോ.ഓപ്പറേറ്റീവ് ബാങ്കും ,വ്യാപരി വ്യവസായി സമിതിയും രംഗത്ത്.എരുമേലി കേന്ദ്രമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫാർമേഴ്സ് ആന്റ് മർച്ചൻസ്കോ.ഓപ്പറേറ്റീവ് ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.ആവശ്യക്കാർക്ക് മരുന്നുകൾ വിപണി വിലയ്ക്ക് വീടുകളിൽ  മരുന്നുകൾ എത്തിച്ച് നൽകും.എരുമേലി 10 കിലോ മീറ്റർ ചുറ്റളവിൽ  താമസിക്കുന്നവർക്ക് മരുന്നുകൾ ലഭ്യമാണ്. ആവശ്യക്കാർക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . കോവിഡ് ബാധിതർക്ക് സ്വാന്തനമായി വാഹന സർവ്വീസും കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. 99 47 17 38 55,  94 47 45 70 17.