Saturday, April 20, 2024
keralaNews

മീനച്ചിലാറും മുവാറ്റുപുഴയാറും കരകവിഞ്ഞു ; കോട്ടയം ജില്ലയുടെ മിക്കപ്രദേശങ്ങളും വെള്ളത്തിലായി.

വൈക്കത്തിന്റെയും സമീപപഞ്ചായത്തുകളുടെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ശനിയാഴ്ചയോടുകൂടി നിരവധി സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന അന്ധകാരതോട് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ ചാലപ്പറമ്പ് പെരുഞ്ചില, അയ്യര്‍കുളങ്ങര, ആറാട്ടുകുളങ്ങര എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ ഒറ്റപ്പെട്ടു. ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. പഞ്ചായത്തിലെ എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളിലാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായത്. പഞ്ചായത്തിലെ വാഴമന, മുട്ടുങ്കല്‍, പടിഞ്ഞാറെക്കര, പരുത്തുമുടി, വൈക്കപ്രയാര്‍, ചെട്ടിമംഗലം പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. വെച്ചൂര്‍, തലയാഴം, ടിവി പുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

Leave a Reply