Saturday, April 27, 2024
keralaNewspolitics

എരുമേലിയിൽ കേരള കോൺഗ്രസിലേക്ക് വന്നവർക്ക്  ജോസ് കെ മാണി അംഗത്വം വിതരണം നൽകി  

എരുമേലി: കേരള കോൺഗ്രസിൽ നിന്നും ജനപക്ഷം പാർട്ടിയിലേക്ക് പോയവരടക്കം എരുമേലി പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ  വിവിധ ട്രേഡ്  യൂണിറ്റുകളിൽ  നിന്നും  എത്തിയവർക്ക്  കേരള കോൺഗ്രസ് (എം) സംസ്ഥാന ചെയർമാൻ  ജോസ് കെ മാണി അംഗത്വം  വിതരണം നടത്തി. സംസ്ഥാനത്ത് മാറി വരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും കേരള കോൺഗ്രസിന് ജീവൻ നൽകി പാർട്ടിയിലേക്ക് എത്തിയവരെ അദ്ദേഹം സ്വാഗതം ചെയ്തു.
എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. എരുമേലി ചെമ്പകത്തുങ്കൽ ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലം കൺവൻഷൻ  കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണി അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.പുറമേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും വനിതകളടക്കം  352 പേർക്കാണ് അംഗത്വം നൽകിയത്.  മണ്ഡലം  പ്രസിഡന്റ്  സക്കറിയ ഡൊമിനിക്  അധ്യക്ഷത വഹിച്ച യോഗത്തിൽ  സണ്ണി തെക്കേടം ,  ജോർജുകുട്ടി അഗസ്തി,  സാജൻ കുന്നത്ത് ,  ജോബി നെല്ലോല പൊയ്കയിൽ , ജോബി ചെമ്പകത്തുങ്കൽ , സുശീൽകുമാർ ,  സന്തോഷ് കുഴിക്കാട്ട് ,  ജയ്സൺ കുന്നത്ത് പുരയിടം, എന്നിവർ പങ്കെടുത്തു.