Wednesday, May 8, 2024
keralaNews

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 31കോടി രൂപയുടെ സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്.
14 കോടി രൂപയുടെ സ്വര്‍ണ്ണം,10 കാറുകള്‍, കേരളത്തിലും തമിള്‍ നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കമാണ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. കമ്പനി ഉടമ തോമസ് ഡാനിയേല്‍, മകള്‍ എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.