Monday, April 29, 2024
keralaNews

എരുമേലിയിൽ  കഞ്ചാവുമായി ആറ് അംഗ സംഘത്തെ  പിടികൂടി

കോട്ടയം: മുണ്ടക്കയം  പോലീസ് നടത്തിയ പരിശോധനയില്‍  കഞ്ചാവുമായി  ആറ് അംഗ സംഘത്തെ പിടികൂടി. കണ്ണിമല ഉറുമ്പില്‍ പാലത്തിന് സമീപത്ത് നിന്നും കഞ്ചായുമായി കണ്ണിമല കരയില്‍ ഉറുമ്പിപാലം കുരിശുംമൂട്ടില്‍  ആല്‍ബിന്‍(18), കനകപ്പലം പൊരിയന്‍മല കൊച്ചുകങ്കോലില്‍ അനന്തഗോപന്‍(20), കുറുവാമുഴി അമ്പലവളവ്  കരിമ്പനക്കുന്നേല്‍  അമല്‍ പൊന്നാച്ചന്‍ (20), ഇടക്കുന്നം പള്ളിമുക്ക് കിരണ്‍.എസ്(23), എരുമേലി പഴയചന്ത ഈറക്കല്‍ മുഹമ്മദ് ഷിബിന്‍ (22), കണ്ണിമല കരയില്‍ ഉറുമ്പിപാലം കുരിശുംമൂട്ടില്‍ അലന്‍ (20) എന്നിവരെയാണ് പിടികൂടിയത്.  മുണ്ടക്കയം പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഷൈന്‍ കുമാര്‍, എസ്‌ഐ മനോജ്കുമാര്‍ ടി.ഡി,  എഎസ്‌ഐമാരായ രാജേഷ്.ജി, മനോജ് കെ.ജി, സിപിഒ  മാരായ തോംസണ്‍ കെ മാത്യു, ശ്രീജിത്ത് ബി നായര്‍, അജയകുമാര്‍ കെ.ആര്‍, അരുണ്‍ എസ്, ഷമീര്‍ സമദ്, അനീഷ് വി.കെ, റോബിന്‍ തോമസ്, ഷാദുല്‍ നിഷ,അജിത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.