Saturday, April 27, 2024
Local NewsNewsUncategorized

എരുമേലിയിൽ ഇടിമിന്നലേറ്റ് വീടിന്  കനത്ത നാശനഷ്ടം 

എരുമേലി: ഇന്ന് ഉച്ച കഴിഞ്ഞ്  4.30 ഓടെ പെയ്ത കനത്ത മഴ പെയ്യുന്നതിനിടെ ഉണ്ടായ  ഇടിമിന്നലിൽ എരുമേലി കെ.എസ്.ആർ.ടി സി ബസ്സ്റ്റാന്റിന് സമീപം വീടിന് നാശനഷ്ടം . എരുമേലി  നാലുമാവുങ്കൽ എൻ എസ്  സുദർശനന്റെ വീടിനാണ്   ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത്. ഇടിമിന്നൽ ഉണ്ടായ സമയം സുദർശനനും, കുടുംബാംഗങ്ങളും വീടിന്  പുറത്തായിരുന്നത്  കൊണ്ട് ആളപായമുണ്ടായില്ല. വീട്ടിലുള്ള ഫർണീച്ചറിനും, ടെലിവിഷനും, ഫ്രിഡ്ജ് , വാഷിംഗ് മിഷ്യൻ മറ്റു  വീട്ടുപകരണങ്ങൾക്കും തീ പിടുത്തത്തിൽ നാശിച്ചു.  ഇടിമിന്നലിൽ പെട്ടെന്ന്  തീപിടുത്തമുണ്ടായി വീടിനുൾവശം കത്തി ജനലുകളുടെ ചില്ലുകൾ വരെ പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച്   കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി കണക്കാക്കുന്നു.