Tuesday, April 16, 2024
Local NewsNews

എരുമേലിയില്‍ ഇടിമിന്നലില്‍ വീടിന്റെ ടൈല്‍സ് പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പരിക്ക്

എരുമേലി: എരുമേലിയില്‍ ഇടിമിന്നലില്‍ വീടിന്റെ ടൈല്‍സ് പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പരിക്കേറ്റു. എരുമേലി വയലാപറമ്പ് സ്വദേശി ശാന്തമ്മ (58) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെ ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലുമാണ് വീടിന്റെ സിറ്റൗട്ടിലെ ടൈല്‍സിന് ഇടിമിന്നലേറ്റത് . ഇടിന്നലില്‍ ചിന്നി ചിതറിയ ടൈല്‍സ് കഷണങ്ങള്‍ സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ ഇടത് കയ്യില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് എരുമേലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമി ശുശ്രൂഷ നല്‍കി കാഞ്ഞിരപ്പളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണമായും കത്തി നശിച്ചു.

                  എരുമേലിയില്‍ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം                                     എരുമേലി: ഇന്ന് ഉച്ച കഴിഞ്ഞ് 4.30 ഓടെ പെയ്ത കനത്ത മഴ പെയ്യുന്നതിനിടെ ഉണ്ടായ ഇടിമിന്നലില്‍ എരുമേലി കെ.എസ്.ആര്‍.ടി സി ബസ്സ്റ്റാന്റിന് സമീപം വീടിന് നാശനഷ്ടം . എരുമേലി നാലുമാവുങ്കല്‍ എന്‍ എസ് സുദര്‍ശനന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. ഇടിമിന്നല്‍ ഉണ്ടായ സമയം സുദര്‍ശനനും, കുടുംബാംഗങ്ങളും വീടിന് പുറത്തായിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല. വീട്ടിലുള്ള ഫര്‍ണീച്ചറിനും, ടെലിവിഷനും, ഫ്രിഡ്ജ് , വാഷിംഗ് മിഷ്യന്‍ മറ്റു വീട്ടുപകരണങ്ങള്‍ക്കും തീ പിടുത്തത്തില്‍ നാശിച്ചു. ഇടിമിന്നലില്‍ പെട്ടെന്ന് തീപിടുത്തമുണ്ടായി വീടിനുള്‍വശം കത്തി ജനലുകളുടെ ചില്ലുകള്‍ വരെ പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ഫയര്‍ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി കണക്കാക്കുന്നു.