Thursday, May 16, 2024
keralaNewsUncategorized

പനമരം സിഐ കെഎ എലിസബത്തിനെ സ്ഥലം മാറ്റി

കല്‍പ്പറ്റ : വയനാട്ടില്‍ നിന്നും കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത വനിത സിഐയെ സ്ഥലംമാറ്റി. പനമരം സിഐ കെ എ എലിസബത്തിനെയാണ് സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. അടുത്തിടെ കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു. തിരുവനന്തപുരത്തെ വനിത സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സിഐയെ പിന്നീട് രണ്ട് ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.