Monday, April 29, 2024
Local NewsNews

എരുമേലിയില്‍ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം

മൂക്കന്‍പെട്ടി:മൂക്കന്‍പെട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കര്‍ക്കടകവാവുബലി 2022 ജൂലൈ മാസം 28 (1197 കര്‍ക്കടകം 12) വ്യാഴാഴ്ച രാവിലെ 6മണി മുതല്‍ ക്ഷേത്രം മേല്‍ശാന്തി രാഹുല്‍ ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ശാഖാ ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. പിതൃതര്‍പ്പണം, പിതൃ സായൂജ്യത്തിനുള്ള പ്രത്യേക പൂജകള്‍ എന്നിവ നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക സെക്രട്ടറി പി ആര്‍ ശശിധരന്‍
9744994170

ബലിതര്‍പ്പണം                                                                                                   എരുമേലി:എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു.നാളെ രാവിലെ അഞ്ച് മണി മുതല്‍ ക്ഷേത്ര കടവിലാണ് ബലി തര്‍പ്പണം ചെയ്യുന്നത്. ഒറ്റ നമസ്‌ക്കാരം, കൂട്ട നമസ്‌ക്കാരം, തിലഹവനം എന്നീ പൂജകളും ഉണ്ടാകും.

കര്‍ക്കിടക വാവ്                                                                                          ചേനപ്പാടി:ചേനപ്പാടി പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തോടനുബന്ധിച്ച്. നാളെ പൂജകള്‍ നടത്തും. തിലഹവനം, നമസ്‌കാരം എന്നിവ ഉണ്ടായിരിക്കുന്നതാണ് തിലഹവനം ബുക്ക് ചെയ്യാന്‍ വിളിക്കുക 9495850457,6282759230