എരുമേലിയില്‍ ഐ എന്‍ റ്റി യു സി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30 ന്
എരുമേലി: ഐ എന്‍ റ്റി യു സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പുഞ്ഞാര്‍ റീജണല്‍ കമ്മറ്റിയുടെയും തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്വാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ എരുമേലിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. 30ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പൂഞ്ഞാര്‍ റീജണല്‍ കമ്മറ്റി പ്രസിഡന്റും എരുമേലി ടൗണ്‍ വാര്‍ഡംഗവുമായ നാസര്‍ പനച്ചി അധ്യക്ഷത വഹിക്കും.ഐ എന്‍ റ്റി യു സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആമുഖ പ്രഭാഷണം നടത്തും. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എ സലീം മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.ആധുനിക സൗകര്യങ്ങളോടുകുടി നടക്കുന്ന ക്യാമ്പില്‍ 11 സ്പെഷ്വാലിറ്റി വിഭാഗങ്ങളുടെ സേവനം സൗജന്യമായാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന കേന്ദ്രങ്ങളിലോ നേരിട്ടോ ഫോണ്‍ മുഖേനയോ വാട്സാപ്പിലൂടെയോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
+ നാസര്‍ പനച്ചി, ടൗണ്‍ വാര്‍ഡ് മെമ്പര്‍ 9446123564 + ഇ.ജെ. ബിനോയ് ഇലവുങ്കല്‍, വാര്‍ഡ് മെമ്പര്‍ 8086456269 + മണ്‍സൂര്‍ മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എരുമേലി
9496610704, 7902514873. + സിറ്റി ആശ്വാസ് മെഡിക്കല്‍സ് പേട്ടക്കവല എരുമേലി
9447224973. + ഷൈന്‍ മെഡിക്കല്‍സ് – 9447151512, + ദി ആര്യ വൈദ്യ ഫാര്‍മസി എരുമേലി – 9446288086, + എ ഡി എസ് – ശ്രീജ അപ്പു – 9497754925, + എ ഡി എസ് – സെക്രട്ടറി –സോഫി ഷിജി – 9947751171 , + പടനിലത്ത് മെഡിക്കല്‍സ് – 7012 5765 58, + നെസിം മെഡിക്കല്‍സ് – 99470 43027, + ലക്ഷ്മി മെഡിക്കല്‍സ് മുക്കൂട്ടുതറ – 9074825141, + കണ്ടത്തില്‍ മെഡിക്കല്‍സ് മുക്കൂട്ടുതറ – 790 77 84 581, + നീതി മെഡിക്കല്‍ സ്റ്റോര്‍ എരുമേലി – 9447659674 .
എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ ചെയര്മാന് നാസര്‍ പനച്ചി, കണ്‍വീനര്‍ ഐ എന്‍ റ്റി യു സി ജില്ലാ വൈസ് പ്രഡിഡന്റ് സലീം കണ്ണങ്കര, മണ്ഡലം പ്രസിഡന്റ് പി.കെ വിശ്വംഭരന്, വൈസ് പ്രസിഡന്റ് ലത്തീഫ് പള്ളിക്കല്‍ എന്നിവര്‍ പങ്കെടുത്തു .