Thursday, May 9, 2024
keralaLocal NewsNews

എരുമേലിയില്‍ ആര്‍.എസ്.പി ലോക്കല്‍ കമ്മിറ്റിയുടെ പ്രതിഷേധ ധര്‍ണ്ണ നടത്തി.

അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു.ആര്‍.എസ്.പി മണ്ഡലം സെക്രട്ടറി സിബി എ.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കമ്മറ്റി അംഗം എന്‍.സദാനന്ദന്‍ ഉത്ഘാടനം ചെയ്തു.ആര്‍.എസ്.പി ലോക്കല്‍ ലോക്കല്‍ സെക്രട്ടറി സതീഷ്‌കുമാര്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.പി.ബാബു,പി.കെ.റസാക്ക്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി.ജോസഫ്, റെജി അമ്പാറ, നാസര്‍ പനച്ചി, സലിം കണ്ണങ്കര,ആര്‍.എസ്.പി ലോക്കല്‍കമ്മിറ്റി അംഗം ടി.ഐ.റസാഖ്, രമ സുരേന്ദ്രന്‍,പി.കെ.രതീഷ്‌കുമാര്‍,വിനോദ്,റ്റാസ് സന്തോഷ് ,എന്നിവര്‍ പ്രസംഗിച്ചു.