Saturday, May 11, 2024
keralaNews

എരുമേലിയിൽ കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ചു  ;ഒരാൾക്ക് പരിക്ക്

എരുമേലി ;കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ചു .ഒരാൾക്ക് പരിക്ക്.
എരുമേലിയിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷൻ ഭാഗത്തേക്ക്പോകുകയായിരുന്ന കാർ നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിയോടെ കെ എസ് ഇ.ബി ഓഫീസിന് മുൻ വശത്തായിരുന്നു അപകടം.കടയിലേക്ക് സാധനങ്ങളുമായി വന്നതായിരുന്നു പിക്കപ്പ് വാൻ.എരുമേലിയിൽ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.