Tuesday, May 7, 2024
keralaNewspolitics

എരുമേലിയില്‍ ഭൂരഹിതരെ പഞ്ചായത്ത് അവഗണിച്ചു;ലൂയിസ് ഡേവിഡ്.

എരുമേലി: കോടതി വിധിയിലൂടെ പഞ്ചായത്തിന് ലഭിച്ച സര്‍ക്കാര്‍ വക വിവിധ സ്ഥലങ്ങളിലെ പുറംമ്പോക്ക് ഭൂമിയും,ഹൗസിംഗ് ബോര്‍ഡ് വക സ്ഥലവും ലഭ്യമായിരിക്കെ എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാതെ അപേക്ഷകരെ അവഗണിക്കുകയാണെന്ന് ബി ജെ പി ജില്ല കമ്മറ്റിയംഗം ലൂയിസ് ഡേവിഡ് പറഞ്ഞു.പഞ്ചായത്തില്‍ 569 അപേക്ഷകള്‍ ലഭിച്ചിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.2007 ല്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ നേര്‍ച്ചപ്പാറയിലെ 7.86 ഏക്കര്‍ സ്ഥലം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഉത്തമമാണെന്ന് കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത കോടതി എരുമേലി പഞ്ചായത്തിനും,ബോര്‍ഡിനും തുടര്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു.എന്നാല്‍ ഇരുമുന്നണികളും നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും ലൂയിസ് എരുമേലി ആരോപിച്ചു.