Saturday, May 4, 2024
keralaLocal NewsNews

എരുമേലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

എരുമേലി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി .കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങാനെന്ന പേരില്‍ ഇന്നലെ 26 ന് രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും പോയതാണെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ബെന്ധപ്പെടുകയും ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്തതായും പോലീസ് പറഞ്ഞു .