Tuesday, April 16, 2024
keralaNews

 പമ്പാവാലി എഴുകുമൺ കുളം പൊളിച്ചു മാറ്റുന്നു. 

  • ഉരുൾ പൊട്ടലിൽ കുടുംബങ്ങളെ രക്ഷപെടുത്തിയ കുളം. 

എരുമേലി: കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ ഒഴുകി വന്ന കല്ലും – മണ്ണും വന്നെടിഞ്ഞ് നിരവധി കുടുംബങ്ങളെ രക്ഷിച്ച ആ കുളം പൊളിച്ചു മാറ്റുന്നു.
പഞ്ചായത്തിലെ 11-ാം വാർഡിൽ പമ്പാവാലി എഴുകുമൺ ടോപ്പിലുള്ള കുളമാണ്  പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.കാഞ്ഞിരപ്പള്ളി റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അതോറട്ടിയും,ജിയോളജി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുളം
പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയതായും തുടർ നടപടികൾ സ്വീകരിക്കേണ്ടത് മറ്റ് വകുപ്പുകളാണെന്നും തഹസീൽദാർ പറഞ്ഞു. ഉരുൾ പൊട്ടലിൽ സഹായിച്ചതാണെങ്കിലും ജനവാസ കേന്ദ്രത്തിന് സമീപത്തുള്ള ഈ കുളം ഇനി അപകട ഭീഷണി ഉയർത്തുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാർഡംഗം മറിയാമ്മ സണ്ണി പറഞ്ഞു.റോഡിൽ നിന്നും 15 അടി ഉയരത്തിൽ കുടിവെള്ളത്തിനായി നിർമ്മിച്ച കുളം വേനൽക്കാലത്ത്  പ്രയോജനപ്പെടുന്നില്ലെന്നും സമീപത്തായി താമസിക്കുന്ന 15 ഓളം കുടുംബങ്ങൾക്ക് ഭീഷണിയാണെന്നും മുൻ പഞ്ചായത്തംഗം സിബി കൊറ്റനെല്ലൂർ പറഞ്ഞു.1990 ഇടുക്കി 
കുമളി പഞ്ചായത്തംഗമായിരുന്ന സി.എൻ വിജയൻ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ കുളം.