Monday, May 6, 2024
keralaNewsObituary

എയ്ഡ്‌സ് രോഗത്തെ പേടിച്ച് മകളുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ചെന്നൈ ; ഒരു വയസുകാരിയായ മകളുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരയിലുള്ള ടി പുതുപ്പട്ടിയിലാണ് സംഭവം. യുവതി എയ്ഡ് രോഗിയാണെന്നാണ് കണ്ടെത്തല്‍. നാല് വര്‍ഷം മുന്‍പാണ് തെങ്കാശി സ്വദേശിയായ യുവാവുമായി ഇവരുടെ വിവാഹം നടന്നത്. തിരുപ്പൂരിലാണ് ഇവര്‍ താമസിച്ചിരുന്നത്. എയ്ഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം യുവതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ യുവതിക്കും രോഗം സ്ഥിരീകരിച്ചു.ഒരു മാസം മുന്‍പ് യുവതി അമ്മയുടെ കൂടെ താമസിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് മകളുമായി ഇറങ്ങിയ യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടേയും മൃതദേഹം സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.