Thursday, May 16, 2024
Local NewsNews

എരുമേലി കുറുവാമൂഴിയില്‍ വാഹനാപകടം ; രണ്ട് പരിക്ക്

എരുമേലി : കാഞ്ഞിരപ്പള്ളി – എരുമേലി ദേശീയപാതയില്‍ കുറുവാമൂഴി ജംഗഷനില്‍ സ്വകാര്യ ബസ്സും – സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് . എരുമേലി സ്വദേശി റ്റി അശോക് കുമാര്‍ , മുക്കൂടുതറ കൊല്ലമുള സ്വദേശി അഗസ്ത്യന്‍ ബോബന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി 26 മൈല്‍ മേരി ക്യൂന്‍സ് മിഷന്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലിനാണ് സംഭവം. എരുമേലിയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബന്നും – വിഴിക്കത്തോട്  കുറുവാമൂഴി ഭാഗത്ത് നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.                                                                                           

.