Thursday, May 9, 2024
Local NewsNewsObituary

എയ്ഞ്ചല്‍വാലിയില്‍ മരത്തിന്റെ ശിഖിരം വെട്ടുന്നതിനിടെ താഴെ വീണ് ഗൃഹനാഥന്‍ മരിച്ചു

എരുമേലി: മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീണ ഗൃഹനാഥന്‍ മരിച്ചു. എയ്ഞ്ചല്‍വാലി CPI  എയ്ഞ്ചല്‍വാലി ബ്രാഞ്ച് സെക്രട്ടറിയും AITUC  നേതാവുമായ മണക്കുന്നേല്‍ ജെയിംസ് തോമസ് ( 65) ആണ് . ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം. സ്വന്തം കൃഷി സ്ഥലത്തെ കൊടി കയറിയ തേക്കിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഉടനെ തന്നെ മുക്കൂട്ടുതറയിലെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുണ്ടുപറമ്പില്‍ അന്നമയാണ് ഭാര്യ. മക്കള്‍ : ജബിന്‍, ജിന്‍സി . സംസ്‌കാരം വ്യാഴാഴ്ച .