Saturday, April 27, 2024
keralaNews

പത്തനാപുരത്ത് പട്ടാപകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

പത്തനാപുരം : പത്തനാപുരത്ത് പട്ടപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഭാര്യ രേവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്.  കൊല്ലം പത്തനാപുരം കെഎസ്ഇബി ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഭര്‍ത്താവ് ഗണേശനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. രേവതിക്ക് ഗുരുതര പരിക്കാണ്. 9 മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഒന്‍പത് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. മലപ്പുറം സ്വദേശിയാണ് ഗണേശന്‍. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാ കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഗണേശിന് ഒപ്പം പോകാന്‍ താത്പര്യ മില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഗണേശന്‍ കത്തിയുമായി യുവതിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. വഴയില്‍ കുഴഞ്ഞുവീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

 

 

 

News update ……..