Monday, May 6, 2024
Local NewsNews

എയ്ഞ്ചല്‍വാലിയില്‍ പന്തം കൊളുത്തി പ്രകടനം

വയനാട് ജനതക്ക് ഐക്യദാര്‍ഢ്യം

എരുമേലി : വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും – വലിയ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന വയനാട് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എരുമേലി എയ്ഞ്ചല്‍വാലിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

എയ്ഞ്ചല്‍വാലി പള്ളി പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കവലയില്‍ സമാപിച്ചു. എയ്ഞ്ചല്‍വാലി ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സമിതി ചെയമാന്‍ പി െജെ സെബാസ്റ്റ്യന്‍, രക്ഷാധികാരി ഫാ: ജെയിംസ് കൊല്ലംപറമ്പില്‍, എരുമേലി, പെരുന്നാട് പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ്, സിബി അഴകത്ത്, മറ്റ് നേതാക്കളായ ജോണ്‍ കുട്ടി വെണ്‍മാന്തറ, ജോര്‍ജ് പുലിയുറുമ്പില്‍, പ്രിന്‍സ് ഇളം പുരയിടം, ലിജോ സ്റ്റീഫന്‍ ചെറക്കലാത്ത് , സിജു താന്നിക്കല്‍, റോളി മണ്ണംപറമ്പില്‍, ലിയ പുലിയുറുമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.